അവര്‍ രാജ്യം സമ്പന്നര്‍ക്ക് കൈമാറി
1991-92 മുതല്‍ 95-96 വരെ (കോണ്‍ഗ്രസ് ഭരണം)
രൂപയുടെ മൂല്യം കുറച്ച്കൊണ്ട് 5 ബില്യന്‍ ഡോളര്‍ ഐ.എം.എഫ് വായ്പയെടുത്തുകൊണ്ടാണവര്‍ തുടങ്ങിയത്.. വ്യവസായങ്ങളില്‍ 51% വിദേശനിക്ഷേപം അനുവദിച്ചതിനോടൊപ്പം പൊതുമേഖലാ ഓഹരിവില്‍പ്പനയും തുടങ്ങി. പൊതുമേഖലക്കായി സംവരണം ചെയ്ത വ്യവസായങ്ങള്‍ എട്ടായികുറച്ചു വൈദ്യുതി, എണ്ണ ഘനനം, പര്യവേഷണം, ടെലികോം എന്നിവ സ്വകാര്യ മേഖലക്ക് അനുവദിച്ചത് 93 ലാണ്.
എം.ആര്‍.ടി.പി. നിയമം ഭേദഗതിവരുത്തിയതോടൊപ്പം വിദേശനാണയവിനിമയചട്ടങ്ങള്‍ ഉദാരമാക്കി എല്‍.പി.ജി. മണ്ണെണ്ണ എന്നിവയുടെ സര്‍ക്കാര്‍ കുത്തകഒഴിവാക്കി. വിദേശ ഓഹരി നിക്ഷേപകര്‍ക്ക് സ്വാഗതം ഓതി. അവരുടെ നികുതി 30% കണ്ട് വെട്ടിക്കുറച്ചു. വിവാദ എന്‍റോണ്‍ കരാറിലൊപ്പിട്ടതും ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസാണ്. എട്ട് വന്‍കിട സ്വകാര്യ വൈദ്യുതി പദ്ധതികള്‍ക്ക് അനുമതി നല്‍കി. ഔഷധ മേഖലയില്‍ 51% വിദേശനിക്ഷേപാനുമതിക്കൊടുത്തു. വ്യോമയാനം, നാഷണല്‍ ഹൈവേ എന്നിവ, സ്വകാര്യമേഖലക്ക് നല്‍കി. ഗാട്ട്കരാറില്‍ ഒപ്പിട്ടതും നരസിംഹറാവുവിന്റെ ഈ സര്‍ക്കാരാണ്. എണ്ണപ്പാടങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചു.
ടെലികോം മേഖലയില്‍ വമ്പന്‍ കമ്പോളവല്‍ക്കരണത്തിന് തുടക്കമിട്ടുകൊണ്ടാണ് കോണ്‍ഗ്രസ്സ് ഭരണം അവസാനിച്ചത്.
1996-98 കോണ്‍ഗ്രസ് പിന്‍തുണയോടെ ഐക്യമുന്നണി ഭരണം
ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷന്‍ രൂപീകരിച്ചു. തുറമുഖങ്ങള്‍, പാലങ്ങള്‍, ജലവിതരണം എന്നിവ സ്വകാര്യമേഖലക്ക് കൈമാറി. നാല്‍പ്പത്തി ഒന്ന് തരം വ്യവസായങ്ങളില്‍ കൂടി 51% വിദേശ പങ്കാളിത്തം അനുവദിച്ചു. കോര്‍പ്പറേറ്റ് നികുതിനിരക്ക് ആദ്യം 12% വും പിന്നീട് 15% വും വെട്ടിക്കുറച്ചു. 10% സര്‍ചാര്‍ജ്ജ് ഒഴിവാക്കി. എക്സൈസ് കസ്റ്റംസ് നികുതി നിരക്കുകളില്‍ 100% വരെ കുറവ് വരുത്തി.
1998-2004 ബി.ജെ.പി. മുന്നണി
വ്യവസായപാര്‍ക്കുകള്‍ സ്വകാര്യമേഖലക്ക് നല്‍കി. ഇലക്ട്രിസിറ്റി നിയമം ഭേദഗതി വരുത്തി. 50% പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനം.. കോര്‍പ്പറേറ്റ് നികുതി 35% ആയി കുറച്ചു. നഗരഭൂപരിധിഎടുത്തു കളഞ്ഞു. ചെറുകിട വ്യവസായങ്ങള്‍ക്കനുവദിച്ചിരുന്ന ഉല്‍പ്പന്ന സംവരണം എടുത്തു കളഞ്ഞു. 2640 തരം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രണം ഒഴിവാക്കി. തുറമുഖം, റോഡ്, വൈദ്യുതി രംഗത്ത് 100% വിദേശനിക്ഷേപം അനുവദിച്ചു. ട്രഷറിബില്ലും സര്‍ക്കാര്‍ സെക്യൂരിറ്റിയിലും വിദേശധനനിക്ഷേപകര്‍ക്ക് നിക്ഷേപാനുമതി നല്‍കി. എക്സൈസ് കസ്റംസ് നികുതികള്‍ 3 മുതല്‍ 30% വരെ വെട്ടിക്കുറച്ചു. ഐ.ആര്‍.ഡി.എ. നിയമം പാസാക്കി.. മോഡേണ്‍ ഫുഡ് വിറ്റു. .. MRTP നിയമം റദ്ദാക്കി. 1300 സാധനങ്ങള്‍കൂടി ഇറക്കുമതി നിയന്ത്രണത്തിന് വെളിയില് കൊണ്ടുവന്നു. ടെലികോം ഡിപ്പാര്‍ട്ട്മെന്റ് കോര്‍പ്പറേഷനാക്കി.. ആഭ്യന്തര ടെലികോം സേവനം സ്വകാര്യവല്‍ക്കരിച്ചു. പൊതുമേഖലാ ബാങ്ക് ഓഹരി 33% ആക്കുന്ന നിയമം പാര്‍ലിമെന്റില് കൊണ്ടുവന്നു. ഐ.ആര്‍.ഡി.എ. നിയമം പാസാക്കി സ്വകാര്യഇന്‍ഷൂറന്‍സ് കമ്പനികള്‍ 26% വിദേശ പങ്കാളിത്തത്തോടെ പ്രവര്‍ത്തനം തുടങ്ങി. ബാല്‍കോ 551 കോടിക്ക് വിറ്റു തുലച്ചു. 1429 സാധനങ്ങളുടെ ഇറക്കുമതി നിയന്ത്രണം കൂടി എടുത്തുകളഞ്ഞു.
ഔഷധ മേഖല വിദേശിയര്‍ക്ക് പൂര്‍ണ്ണമായി തുറന്നുകൊടുത്തു. പി.എഫ്. പലിശ വീണ്ടും രണ്ടര ശതമാനം കുറച്ചു. ചെറുകിട വ്യവസായങ്ങളുടെ എല്ലാ സംവരണവും പിന്‍വലിച്ചു. സ്വകാര്യ പെന്‍ഷന്‍ ഫണ്ടുകള്‍ക്കനുമതി നല്‍കി. സര്‍ക്കാര്‍ പെന്‍ഷന്‍ പങ്കാളിത്തപെന്‍ഷനാക്കി വിജ്ഞാപനം ചെയ്തു. ഇന്ത്യന്‍കമ്പനികളില്‍ 49% വരെ ഓഹരി നിക്ഷേപിക്കാന്‍ FII കള്‍ക്ക് അനുമതി നല്‍കി. പ്രതിരോധ മേഖലയില്‍ 74% സ്വകാര്യനിക്ഷേപം അനുവദിച്ചു. ഐ.പി.സി.എല്‍., മാരുതി, സി.എം.സി.യും ഹോട്ടല്‍ കോര്‍പ്പറേഷന്റെ 12 വന്‍കിട ഹോട്ടലുകളും വിറ്റു.
കാര്‍ഷിക മേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കി. വിമാന ഇന്ധനത്തിന്റെ നികുതി നേര്‍പകുതിയാക്കി.. ചുങ്കം 90% ല്‍ നിന്ന് 10% ആക്കി.. പ്രത്യേക സാമ്പത്തിക മേഖലാ നിയമം പാസാക്കി.. 20% നിക്ഷേപം ഓഹരികമ്പോളത്തിന് കൊടുക്കാന്‍ ബാങ്കുകള്‍ക്കനുമതി നല്‍കി.
2005-09 യു.പി.എ (കോണ്‍ഗ്രസ് മുന്നണി)
ടെലികോമില്‍ 74% വിദേശനിക്ഷേപത്തിന് അനുമതി നല്‍കി. റിട്ടയില്‍, ഖനനം, പെന്‍ഷന്‍ ഫണ്ടുകള്‍, നിര്‍മ്മാണമേഖല എന്നിവയില്‍ 100% വിദേശനിക്ഷേപാനുമതി നല്‍കി. വാറ്റ്നടപ്പാക്കി. 7 ഖനവ്യവസായങ്ങള്‍ പൂട്ടി.. വിത്തുബില്ലും തപാല്‍ നിയമഭേദഗതിയും പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. 400 പ്രത്യേക സാമ്പത്തിക മേഖലകള്‍ക്ക് അനുമതി നല്‍കി. ഇന്‍ഷൂറന്‍സില്‍ 49% വിദേശ നിക്ഷേപം അനുവദിക്കുന്ന നിയമം രാജ്യസഭയില്‍ അവതരിപ്പിച്ചു. എല്‍.ഐ.സി നിയമഭേദഗതി നിയമം ലോക്സഭയില്‍ കൊണ്ടുവന്നു. NTPC, IPCL, ONGC എന്നിവയുടെ ഓഹരികള്‍ പബ്ളിക് ഇഷ്യുവഴി കൈമാറി. ഇത്തരത്തില്‍ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരിവിറ്റ് 1567 കോടി രൂപയാണ് യു.പി.എ സര്‍ക്കാര്‍ സമാഹരിച്ചത്.. കോര്‍പ്പറേറ്റ് നികുതി 30% ആയികുറച്ചു. ഐ.ടി. കമ്പനികള്‍ക്കും സെസിനും ദീര്‍ഘകാല നികുതിയൊഴിവ് അനുവദിച്ചു. നവരത്നാ കമ്പനികളുടെതടക്കം 44 കമ്പനികളുടെ ഓഹരി വില്‍ക്കാന്‍ തീരുമാനം എടുത്തു. 5 എന്‍.ടി.സി. മില്ലുകള്‍ രണ്ടായിരം കോടിക്ക് ലേലത്തില്‍ വിറ്റു.
*
2009 മദ്ധ്യം മുതല്‍ കാര്യങ്ങള്‍ ഇങ്ങിനെയൊക്കെത്തന്നെ മതിയോ എന്നു തീരുമാനിക്കാനുള്ള അധികാരം വിനിയോഗിക്കുന്നതിനുള്ള അവസരമാണിത്. ആ അധികാരം ശരിയായി വിനിയോഗിക്കുവാന്‍ നമ്മള്‍ ഓരോരുത്തര്‍ക്കും ഒഴിവാക്കാനാകാത്ത ബാദ്ധ്യതയുണ്ട്. നമ്മള്‍ക്കു മാത്രമെ ആ അധികാരം ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ ആകുകയും ഉള്ളൂ. ശരിയായ തീരുമാനമെടുത്തുകൊണ്ടല്ലാതെ നമുക്കാ അധികാരം പ്രയോഗിക്കാന്‍ കഴിയുകയും ഇല്ല.
ശരിയായി കാര്യങ്ങള്‍ മനസ്സിലാക്കുക. ശരിയായ തീരുമാനമെടുക്കുക.
*
------------------------------------
കടപ്പാട്. വര്‍ക്കേഴ്സ് ഫോറം

No comments:
Post a Comment