Thursday, 5 March 2009

കേരള ബഡ്ജറ്റ് - 2009

കേരള സര്‍ക്കാര്‍

2009 - 2010

ഡോ. ടി.എം. തോമസ്‌ ഐസക്‌ ധനകാര്യ മന്ത്രി

20 ഫെബ്രുവരി, 2009

ഉള്ളടക്കം

ഭാഗം ഒന്ന്‌

ഭാഗം രണ്ട്‌ ഭക്ഷ്യ സുരക്ഷാപരിപാടി

ഭാഗം മൂന്ന്‌ പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണം

ഭാഗം നാല്‌ ആധുനിക വളര്‍ച്ചാമേഖലകള്‍

ഭാഗം അഞ്ച്‌ ഭൗതിക പശ്ചാത്തല സൗകര്യങ്ങള്‍

ഭാഗം ആറ് സാമൂഹ്യ പശ്ചാത്തല സൗകര്യങ്ങള്‍

ഭാഗം ഏഴ്‌ ക്ഷേമപ്രവര്‍ത്തനങ്ങള്‍

ഭാഗം എട്ട്‌ തദ്ദേശ സ്വയംഭരണം

ഭാഗം ഒമ്പത്‌ ഭരണനിര്‍വ്വഹണവും പരിഷ്‌ക്കാരങ്ങളും

ഭാഗം പത്ത്‌ വിഭവസമാഹരണം

ഭാഗം പതിനൊന്ന്‌ ഉപസംഹാരം

ഭാഗം ഒന്ന്‌ ബജറ്റ്‌ പ്രസംഗം 2009-10

സര്‍,

1. ഇന്നത്തെ കേരളീയ തലമുറയുടെ ഓര്‍മ്മകളില്‍പ്പോലുമില്ലാത്ത ഒരു സാമ്പത്തിക പ്രതിഭാസത്തിന്‌ നാം സാക്ഷ്യംവഹിക്കാന്‍ പോവുകയാണ്‌. 1929ലെ മാന്ദ്യം ലോകത്തെയാകെ എന്നപോലെ ഇന്ത്യയെയും കേരളത്തെയും ബാധിച്ചു. ഇന്ന്‌ ലോകത്തെ വിഴുങ്ങുന്ന മാന്ദ്യം ഇന്ത്യയെയും കേരളത്തെയും ഗ്രസിക്കുവാന്‍ പോവുകയാണ്‌.

2. അന്നത്തെ മാന്ദ്യത്തിന്റെ സ്വഭാവം മനസിലാക്കാന്‍ മഹാനായ മലയാള സാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ കയര്‍ വായിച്ചാല്‍ മതി. കയറില്‍ ഒരു സാമ്പത്തിക ചരിത്രം ഉണ്ട് 250 വര്‍ഷത്തെ കേരളത്തിന്റെ സാമ്പത്തിക ചരിത്രം. കുട്ടനാട്ടില്‍ ക്‌ളാസിപ്പേര്‌ വന്ന്‌ കണ്ടെഴുതി ഭൂമിയായ ഭൂമിക്കൊക്കെ ഉടമസ്ഥരെ ഉണ്ടാക്കി. പതിറ്റാണ്ടുകള്‍ പലതുകഴിഞ്ഞപ്പോള്‍ മങ്കൊമ്പിലെ പട്ടന്മാരില്‍നിന്ന്‌ കടംവാങ്ങിയായി കൃഷി. വിലയിടിഞ്ഞപ്പോള്‍ കൃഷിക്കാര്‍ കുത്തുപാളയെടുത്തു. കയറില്‍ പറയുന്നു, “ഉല്‍പ്പന്നങ്ങള്‍ക്ക്‌ വിലയില്ല. കിഴക്ക്‌ ചെറിയ റബ്ബര്‍തോട്ടങ്ങള്‍ ഇല്ലാതായി. റബ്ബര്‍ മരങ്ങള്‍ വെട്ടിമാറ്റി മറ്റു കൃഷികള്‍ ചെയ്‌തുതുടങ്ങി. പണത്തിഌവേണ്ടിയല്ല, വയറടയ്‌ക്കാന്‍വേണ്ടി. കാച്ചിലും കപ്പയും കിഴങ്ങും നട്ടു. വന്‍കിടക്കാര്‍ തോട്ടങ്ങള്‍ ഉപേക്ഷിച്ച മട്ടാണ്‌. സായിപ്പന്മാര്‍ പേരിന്‌ പരിപാലനം നടത്തുന്നുണ്ട് പക്ഷേ മരുന്നടിയും ഒക്കെ വേണ്ടെന്നുവെച്ചു. മലയായില്‍ പോയവരില്‍ ചിലരെങ്കിലും തിരിച്ചുവന്നു. തിരിച്ചുവരാന്‍ കാരണമെന്താണെന്നു ചോദിക്കുമ്പോള്‍ അവര്‍ പറയുന്നുസ്ലമ്പ്‌”. എന്താണീ സ്ലമ്പ്‌?”

3. അന്നത്തെ തിരുവിതാംകൂര്‍ സര്‍ക്കാരിഌം എന്താണിതെന്നു മനസിലായില്ല. വരുമാനം കുറഞ്ഞതുകൊണ്ട് ചെലവ്‌ ചുരുക്കണമെന്നതായിരുന്നു സര്‍ക്കാര്‍ നയം. ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ റിട്രഞ്ച്‌മെന്റ്‌ കമ്മിറ്റിപോലും ഉണ്ടാക്കി. മാന്ദ്യകാലത്ത്‌ മിച്ച ബഡ്‌ജറ്റ്‌ ഉണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ ഊറ്റംകൊണ്ടു. ഈ മാതൃക പിന്തുടരാന്‍ നമ്മള്‍ ഉദ്ദേശിക്കുന്നില്ല.

4. സര്‍, മാന്ദ്യവിരുദ്ധ ബഡ്‌ജറ്റിന്‌ പുതിയൊരു മാതൃക സൃഷ്‌ടിക്കാനാഗ്രഹിക്കുന്നു. ഈ ദുര്‍ഘട ഘട്ടത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കണം. പോര, ഈ ആപത്തിനെ നമുക്കൊരു അവസരമാക്കിമാറ്റണം. ഇതിനാണ്‌ ഈ ബഡ്‌ജറ്റിലൂടെ പരിശ്രമിക്കുന്നത്‌. ഈ ലക്ഷ്യം വെച്ചുകൊണ്ട്കേരള സംസ്ഥാന സര്‍ക്കാരിന്റെ 200910 വര്‍ഷത്തേക്കുള്ള ബഡ്‌ജറ്റ്‌ ഞാന്‍ അവതരിപ്പിക്കുകയാണ്‌.

5. ആഗോളമാന്ദ്യം ഏറ്റവും രൂക്ഷമാവുക 2009-10ല്‍ ആയിരിക്കും. വികസിത രാജ്യങ്ങളുടെ ഉല്‌പാദനം കേവലമായിത്തന്നെ ഇടിയുവാന്‍ പോവുകയാണ്‌. അനിയന്ത്രിതമായ കമ്പോള വ്യവസ്ഥയാണ്‌ ഭാവിയുടെ മാര്‍ഗ്ഗമെന്ന നിയോലിബറല്‍ നിലപാടുകളെ മാന്ദ്യത്തിന്റെ അഌഭവം പൊളിച്ചിരിക്കുന്നു. തകരുന്ന ബാങ്കുകളേയും വ്യവസായ സ്ഥാപനങ്ങളേയും രക്ഷപെടുത്തുന്നതിന്‌ സര്‍ക്കാര്‍ ഇടപെടണമെന്ന മുറവിളിയാണ്‌ എല്ലായിടത്തുനിന്നും ഉയരുന്നത്‌. ഈ സ്ഥാപനങ്ങളെയെല്ലാം രക്ഷിച്ചാല്‍ ജനങ്ങള്‍ രക്ഷപ്പെട്ടുകൊള്ളുമെന്ന കാഴ്‌ചപ്പാട്‌ ശരിയല്ല എന്നും തെളിഞ്ഞിരിക്കുന്നു. വായ്‌പനല്‍കാന്‍ ബാങ്കുകള്‍ക്ക്‌ പണം ഉദാരമായി ലഭ്യമാക്കിയിട്ടും ജനങ്ങള്‍ക്ക്‌ വായ്‌പ ലഭിക്കാന്‍ ബുദ്ധിമുട്ട്‌ കൂടുന്നു. കയറ്റുമതിക്കാര്‍ക്കും വ്യവസായികള്‍ക്കും നികുതിയില്‍ ഇളവുകളും പ്രാത്സാഹനങ്ങളും ലഭിച്ചിട്ടും തൊഴിലില്ലായ്‌മ പെരുകുന്നു. ജനങ്ങളുടെ ദാരിദ്യ്രം വര്‍ധിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സാധാരണക്കാരായ ജനങ്ങളുടെ സംരക്ഷണത്തിന്‌ കൂടുതല്‍ ഊന്നല്‍നല്‍കുന്ന ഒരു സമീപനമാണ്‌ കേരളസര്‍ക്കാര്‍ കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നത്‌.

6. ആഗോളവല്‍ക്കരണം ഒരു പുതിയ സ്ഥിതിവിശേഷം സൃഷ്‌ടിച്ചിരിക്കുകയാണ്‌. ഒരു രാജ്യത്തിഌമാത്രമായി മാന്ദ്യത്തില്‍നിന്ന്‌ രക്ഷപെടുന്നതിന്‌ ഫലപ്രദമായ നടപടി സ്വീകരിക്കാനാകില്ല. തുറന്ന സമ്പദ്‌ഘടനകളായതുകൊണ്ട്ഉത്തേജക പാക്കേജുകളുടെ ഊര്‍ജ്ജം അതിവേഗത്തില്‍ പുറംരാജ്യങ്ങളിലേക്ക്‌ ചോര്‍ന്നുപോകും. മാന്ദ്യത്തിനെതിരെയുള്ള കെയിന്‍സിന്റെ മരുന്ന്‌ ഫലപ്രദമാകണമെങ്കില്‍ ദേശീയ സമ്പദ്‌ഘടനകള്‍ സര്‍ക്കാരുകളുടെ വരുതിയിലായിരിക്കണം. ആ നിയന്ത്രണം ഇന്ന്‌ ദുര്‍ബലമാണ്‌. അതുകൊണ്ടാണ്‌ ആഗോളതലത്തില്‍ എല്ലാ രാഷ്‌ട്രങ്ങളുടേയും ഏകോപിച്ചുള്ള പ്രവര്‍ത്തനം വേണമെന്ന അഭിപ്രായം പ്രബലമാകുന്നത്‌.

7. അന്തര്‍ദ്ദേശീയ നില ഇതാണെങ്കില്‍ ഇന്ത്യപോലുള്ള ഒരു ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏകോപിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കേണ്ടതില്ലല്ലോ. സംസ്ഥാനങ്ങള്‍ പൂര്‍ണമായും തുറന്ന സമ്പദ്‌ഘടനകളാണെന്നതാണ്‌ ഇതിഌകാരണം. അതേസമയം, ജനങ്ങള്‍ക്ക്‌ തൊഴിലും വരുമാനവും പെട്ടെന്ന്‌ നല്‍കാന്‍ കഴിയുന്ന ചെറുകിട നിര്‍മ്മാണ പ്രവൃത്തികള്‍ ഫലപ്രദമായി ഏറ്റെടുത്ത്‌ നടപ്പാക്കാന്‍ കഴിയുക സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്‌. എന്നാല്‍ കേന്ദസ്രര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉത്തേജക പാക്കേജുകളില്‍ സംസ്ഥാന സര്‍ക്കാരുകളെ പൂര്‍ണമായി അവഗണിച്ചിരിക്കുകയാണ്‌. നടപ്പു ധനകാര്യ വര്‍ഷത്തില്‍ സംസ്ഥാനങ്ങളുടെ റവന്യൂ വരുമാനത്തില്‍ ഉണ്ടാകുന്ന ഇടിവ്‌ കണക്കിലെടുത്ത്‌ സംസ്ഥാന അഭ്യന്തര വരുമാനത്തിന്റെ അര ശതമാനം വായ്‌പയെടുക്കാന്‍ അഌവാദം ലഭിച്ചു. എന്നാല്‍ 2009-10 വര്‍ഷത്തേക്കുള്ള ബഡ്‌ജറ്റില്‍ മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വായ്‌പ അഌവദിക്കുന്നതിനോ അഌവദനീയമായ കമ്മിയുടെ പരിധി ഉയര്‍ത്തുന്നതിനോ കേന്ദസ്രര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത്‌ ഈ ബഡ്‌ജറ്റ്‌ തയ്യാറാക്കുന്നത്‌ അത്യന്തം വിഷമകരമാക്കിത്തീര്‍ത്തു എന്ന്‌ ഞാന്‍ തുറന്നുപറയട്ടെ. എന്നാലും മാന്ദ്യത്തിനെതിരെ സുവ്യക്തമായ ഒരു സാമ്പത്തികതന്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ ബഡ്‌ജറ്റിന്‌ രൂപംനല്‍കിയിട്ടുള്ളത്‌.

8. സര്‍, ഈ ദ്വിമുഖ സാമ്പത്തിക തന്ത്രത്തിന്റെ ഒന്നാമത്തെ അടിസ്ഥാന വശം സാമൂഹ്യ സുരക്ഷിതത്വമാണ്‌. i. തൊഴിലും വരുമാനവും ഇടിയുന്ന കേരളത്തിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സംരക്ഷണം കേന്ദസ്രര്‍ക്കാര്‍ തകര്‍ത്ത റേഷന്‍ പുനഃസ്ഥാപിക്കുകയാണ്‌. ദാരിദ്യ്രരേഖയ്‌ക്ക്‌ കീഴിലുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും രണ്ട്രൂപയ്‌ക്ക്‌ റേഷനരി ലഭ്യമാക്കും. പട്ടിക വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, ആശ്രയ സ്‌കീമിലെ കുടുംബങ്ങള്‍ എന്നിവരില്‍പ്പെട്ട ദാരിദ്യ്രരേഖയ്‌ക്ക്‌ മുകളിലുള്ളവര്‍ക്കും രണ്ടു രൂപയ്‌ക്ക്‌ റേഷനരി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഇതിഌപുറമെ മാവേലി സ്റ്റോറുകള്‍വഴി 14 രൂപയ്‌ക്ക്‌ യഥേഷ്‌ടം അരി ലഭ്യമാക്കും. സര്‍, ഭക്ഷ്യ സബ്‌സിഡിക്കുവേി മാത്രം വിവിധ ഇനങ്ങളിലായി 250 കോടി രൂപ വകയിരുത്തുന്നു. ശശ. മിനിമം പെന്‍ഷന്‍ കഴിഞ്ഞ ബഡ്‌ജറ്റില്‍ 100-120 രൂപയില്‍ നിന്ന്‌ പ്രതിമാസം 200 രൂപയായി ഉയര്‍ത്തുകയുണ്ടായല്ലോ. പരമ്പരാഗത മേഖലകളെ ഗ്രസിച്ചിരിക്കുന്ന തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പെന്‍ഷന്‍ 200 രൂപയില്‍നിന്ന്‌ 250 രൂപയായി വര്‍ധിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന ദാരിദ്യ്രരേഖയ്‌ക്ക്‌ കീഴിലുള്ള എല്ലാ കുടുംബങ്ങളിലേയും 65 വയസ്സ്‌ കഴിഞ്ഞവര്‍ക്ക്‌ ക്ഷേമനിധി അംഗങ്ങളല്ലെങ്കിലും വാര്‍ധക്യകാല അലവന്‍സ്‌ അഌവദിക്കുന്നതാണ്‌. ii. ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ഭവനവായ്‌പകള്‍ ദീര്‍ഘനാളായി കുടിശികയായി പണയാധാരം തിരിച്ചെടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന 41500ഓളം കുടുംബങ്ങളുണ്ട് 1996ഌ മുമ്പ്‌ ഇത്തരം സ്‌കീമുകളില്‍നിന്നുള്ള വായ്‌പാകുടിശിക എഴുതിത്തള്ളുന്നു. അവരുടെ ആധാരങ്ങള്‍ തിരിച്ചുനല്‍കുന്നതാണ്‌. ശ്‌. സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പറേഷഌകള്‍, സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും വായ്‌പ എടുത്ത പട്ടികജാതി പട്ടിക വര്‍ഗക്കാര്‍, പരിവര്‍ത്തിത ക്രസ്‌തവ വിഭാഗങ്ങള്‍ എന്നിവരുടെ പലിശയും പിഴപ്പലിശയും 25000 രൂപ വരെയുള്ള മുതല്‍ സംഖ്യയും എഴുതിത്തള്ളുന്നതാണ്‌. ഇതിനാവശ്യമായ തുക നിലവിലുള്ള കോര്‍പസ്‌ ില്‍നിന്നും കണ്ടത്തെും.

9. സര്‍, സാമ്പത്തിക തന്ത്രത്തിലെ രണ്ടാമത്തെ അടിസ്ഥാനവശം തൊഴിലും വരുമാനവും ഉല്‌പാദനവും വര്‍ധിപ്പിക്കാഌതകുന്ന പൊതു നിക്ഷേപമാണ്‌. ശ. 10000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജ്‌ പ്രഖ്യാപിക്കുന്നു. ഇത്‌ ഇപ്പോള്‍ പ്രഖ്യാപിച്ച ക്ഷേമച്ചെലവുകള്‍ക്കു പുറമെയാണ്‌. സര്‍ക്കാരും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും നേരിട്ട്‌ പശ്ചാത്തല സൗകര്യങ്ങളുടെ നിര്‍മാണത്തിഌ മുടക്കുന്ന പണവും വായ്‌പകളും മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. 2009-10ല്‍ പദ്ധതിയിലും പദ്ധതിക്ക്‌ പുറത്തുമായി പുതുതായി ഭരണാഌമതി നല്‍കുന്ന 5000 കോടി രൂപയുടെ കുടിവെള്ളജലസേചനമരാമത്ത്‌ പണികളാണ്‌ ഇതില്‍ ഏറ്റവും പ്രധാനം. ഇ.എം.എസ്‌. പാര്‍പ്പിട പദ്ധതി, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായം ഐ.ടി. ടൂറിസം പ്രാത്സാഹന ഏജന്‍സികള്‍, കെ.എഫ്‌.സി, റോഡ്‌സ്‌ ആന്റ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പറേഷന്‍, ഭവനനിര്‍മ്മാണ ബോര്‍ഡ്‌ പോലുള്ള അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നേരിട്ടുള്ള മുതല്‍മുടക്കും ചേര്‍ത്ത്‌ മറ്റൊരു 5000 കോടി രൂപയുടെ നിക്ഷപവുമുണ്ടാകും. ശശ. ഇപ്പോള്‍ പറഞ്ഞ പൊതുമൂലധന നിക്ഷേപത്തില്‍ വാര്‍ഷിക പദ്ധതിയില്‍ പുതുതായി ആരംഭിക്കുന്ന നിര്‍മാണ പ്രവൃത്തികളും ഉള്‍പ്പെടും. കെ.എസ്‌.ടി.പി. രണ്ടാം ഘട്ടം, ജലനിധി രണ്ടാം ഘട്ടം തുടങ്ങിയവ ഉള്‍പ്പെടുത്താതെതന്നെ പദ്ധതിയടങ്കല്‍ 8660 കോടി രൂപവരും. ഇവകൂടി ഉള്‍പ്പെടുത്തുകയും നിലവിലുള്ള വിദേശ സഹായ സ്‌കീമുകളും കേന്ദ്രാവിഷ്‌കൃത സ്‌കീമുകളും ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുകയാണെങ്കില്‍ പദ്ധതിച്ചെലവ്‌ 2009-10 ല്‍ അഞ്ചക്ക സംഖ്യയിലേക്ക്‌ ഉയര്‍ത്താനാകും. ശശശ. സംസ്ഥാന ണത്തിഌം രൂപയുടെ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരവൈവിധ്യവല്‍ക്കരണത്തിഌമായി 800 കോടി നിക്ഷേപവും 1300 കോടിരൂപയുടെ കേന്ദ്ര സര്‍ക്കാര്‍ സംയുക്തസംരംഭങ്ങള്‍, 2000 കോടി രൂപയുടെ കേന്ദ പൊതുമേഖലാ നിക്ഷേപം, എന്നിങ്ങനെ വ്യവസായ മേഖലയിലെ പൊതുനിക്ഷേപം 4000 ല്‍പ്പരം കോടി രൂപയുടേതാണ്‌. ശ്‌. പശ്ചാത്തല സൗകര്യ പാക്കേജുകളില്‍ ഒരുഭാഗം സ്വകാര്യ സംരംഭകരുമായി സംയുക്തമായിട്ടോ കൂടുതല്‍ സ്വകാര്യനിക്ഷേപം ഉറപ്പുവരുത്തുന്ന രീതിയിലോ ആണ്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌. കെ.എസ്‌.ഐ.ഡി.സി, കിന്‍ഫ്ര, ഐ.ടി.ഇന്‍ഫ്രാസ്‌ട്രക്‌ടര്‍ കമ്പനി, ഹൗസിങ്ങ്‌ ബോര്‍ഡ്‌ എന്നിവയുമായി ബന്ധപ്പെട്ട്‌ 10000 കോടിരൂപയുടെ സ്വകാര്യ നിക്ഷേപമാണ്‌ ലക്ഷ്യമിടുന്നത്‌. ഇതില്‍ 5000 കോടി രൂപയുടേയെങ്കിലും പദ്ധതികള്‍ ഒരുവര്‍ഷത്തിഌള്ളില്‍ ആരംഭിക്കും. 2009-10ല്‍ 20,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപ പദ്ധതികള്‍ക്ക്‌ അഌമതി നല്‍കും. രണ്ടുവര്‍ഷംകൊണ്ട്കേരളം നടപ്പാക്കുന്ന 10000 കോടി രൂപയുടെ ഉത്തേജകപാക്കേജ്‌ സംസ്ഥാന അഭ്യന്തര വരുമാനത്തിന്റെ 5 ശതമാനം വരും. ഇന്ത്യാസര്‍ക്കാരിന്റെ 20000 കോടിയുടെ ഉത്തേജക പാക്കേജാകട്ടെ ദേശീയ വരുമാനത്തിന്റെ 0.5 ശതമാനത്തില്‍ താഴയേ വരികയുള്ളൂ.

10. സര്‍, 1500 കോടി രൂപയുടെ മലബാര്‍ പാക്കേജ്‌ പ്രഖ്യാപിക്കുന്നു. ഉത്തര മലബാറില്‍ ഉണ്ടാകാന്‍ പോകുന്ന വ്യവസായ നിക്ഷേപത്തെ ഇതില്‍ പരിഗണിച്ചിട്ടില്ല സര്‍ക്കാര്‍ നേരിട്ട്‌ നടത്തുന്ന പശ്ചാത്തല സ്വകാര്യ നിക്ഷേപം മാത്രമേ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. 274 കോടി രൂപയുടെ 98 പാലങ്ങളും 151 കോടിരൂപയുടെ 108 കെട്ടിടങ്ങളും 344 കോടി രൂപയുടെ 205 റോഡുകളും ഇതില്‍ പെടും. കെ.എസ്‌.റ്റി.പി. രണ്ടാം ഘട്ടം ഇതിന്‌ പുറമെയാണ.്‌ 1957 ലെ സര്‍ക്കാരാണ്‌ മലബാറിന്റെ പിന്നോക്കാവസ്ഥ ദൂരീകരിക്കുന്നതിന്‌ നിര്‍ണ്ണായക നടപടി സ്വീകരിച്ചത്‌. മലബാര്‍ പാക്കേജില്‍ ഏറ്റവും മുഖ്യം ടൂറിസം കേന്ദങ്ങ്രളുടെ വികസനമാണ്‌. കണ്ണൂര്‍ വിമാനത്താവളം, ബേപ്പൂര്‍അഴീക്കല്‍, തുറമുഖങ്ങള്‍ എന്നിവയ്‌ക്ക്‌ പ്രമുഖ സ്ഥാനം നല്‍കിയിരിക്കുന്നു. മലബാറിലെ എല്ലാ റെഗുലേറ്ററുകളും ലിഫ്‌റ്റ്‌ ഇറിഗേഷന്‍ പദ്ധതികളും പുനരുദ്ധരിക്കുന്നത്‌ കാര്‍ഷിക വികസനത്തെ ത്വരിതപ്പെടുത്തും. ഏതാണ്ട്എല്ലാ വികസന മേഖലകളിലും മലബാറിന്‌ പ്രത്യേക പരിഗണന നല്‍കിയിട്ടു ണ്ടന്നെ്‌ എന്റെ തുടര്‍ന്നുള്ള പ്രസംഗത്തില്‍ നിന്നും ബോദ്ധ്യപ്പെടും

11. സര്‍, 2008-09 വര്‍ഷത്തിലെ സര്‍ക്കാര്‍ വരവ്‌ ചെലവുകളുടെ പുതുക്കിയ മതിപ്പു കണക്കുകള്‍ ബഡ്‌ജറ്റ്‌ രേഖകളിലുണ്ട് ഒരുകാര്യം വ്യക്തമാണ്‌. ഒന്നാമത്തെ ബഡ്‌ജറ്റ്‌ അവതരിപ്പിച്ചുകൊണ്ട്ഈ സഭയില്‍ ഞാന്‍ നടത്തിയ സാമ്പത്തിക ലക്ഷ്യങ്ങളിലേക്കുതന്നെയാണ്‌ ധനസ്ഥിതി നീങ്ങിക്കൊിരിക്കുന്നത്‌. സംസ്ഥാനത്തിന്റെ വരുമാനവും ചെലവും തമ്മിലുള്ള അസന്തുലിതാവസ്ഥ കുറയുകയാണ്‌. കഴിഞ്ഞ ബഡ്‌ജറ്റ്‌ ചര്‍ച്ചാവേളയില്‍ പല അംഗങ്ങളും 200708ലെ റവന്യൂകമ്മി 2.3 ശതമാനമായി ഉയര്‍ന്നതിനെക്കുറിച്ച്‌ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. 2008-09 പുതുക്കിയ കണക്കുപ്രകാരം കമ്മി ബജറ്റ്‌ മതിപ്പു കണക്കില്‍നിന്ന്‌ അധികരിച്ചിട്ടില്ലെന്നു കാണാം. 2009-10 വര്‍ഷത്തെ മതിപ്പു കണക്കുപ്രകാര മാകട്ടെ റവന്യൂകമ്മി 2.04 ആയി കുറഞ്ഞിരിക്കുകയാണ്‌.

12. ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞതില്‍ സര്‍ക്കാര്‍ വരുമാനത്തിലുണ്ടായ വര്‍ധന ഏറ്റവും സുപ്രധാന ഘടകമാണ്‌. ഏറ്റവും ശ്രദ്ധേയമായ വര്‍ധനയുണ്ടായിട്ടുള്ളത്‌ വാണിജ്യനികുതിയിലാണ്‌. 2007-08ല്‍ 11 ശതമാനമായിരുന്നു വാണിജ്യനികുതിവരുമാന വര്‍ധനവ്‌. നടപ്പുവര്‍ഷത്തില്‍ മാന്ദ്യമുണ്ടായിട്ടുപോലും 23 ശതമാനം ഉയര്‍ന്നിട്ടുണ്ട് പരിഷ്‌ക്കാരങ്ങളുടേയും അവ ശുഷ്‌ക്കാന്തിയോടെ നടപ്പാക്കിയ ഉദ്യോഗസ്ഥരുടേയും നേട്ടമാണിത്‌. എക്‌സൈസ്‌, രജിസ്‌ട്രഷന്‍, മോട്ടോര്‍ വെഹിക്കിള്‍സ്‌ തുടങ്ങിയ ഇനങ്ങളിലെ നികുതികളിലും മാന്ദ്യമാസങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുകയുണ്ടായി. സര്‍, ജീവനക്കാരെ അഭിനന്ദിക്കുന്നതില്‍ സഭയും എന്നോടൊപ്പം പങ്കുചേരും എന്നു പ്രതീക്ഷിക്കട്ടെ.

13. 2010-11ല്‍ റവന്യൂകമ്മി ഇല്ലാതാക്കുമെന്നും മൂലധനച്ചെലവ്‌ ഗണ്യമായി ഉയര്‍ത്തുമെന്നുമാണ്‌ പ്രസ്‌താവിച്ചിരുന്നത്‌. ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഈ ലക്ഷ്യങ്ങളില്‍ ചില ഭേദഗതികള്‍ വരുത്തുകയാണ്‌. മാന്ദ്യവിരുദ്ധ നടപടിയെന്ന നിലയില്‍ 200910 ല്‍ തന്നെ മൂലധന നിക്ഷേപം ഗണ്യമായി ഉയര്‍ത്തുകയാണ്‌. റവന്യൂച്ചെലവിനല്ലെങ്കില്‍ കടം വാങ്ങുന്നതിന്‌ പരിധി വെക്കേണ്ട കാര്യമില്ല. എന്നാല്‍ കേന്ദസ്രര്‍ക്കാര്‍ ധനകമ്മി മൂന്നുശതമാനം ആയിരിക്കണം എന്നു നിര്‍ബന്ധിക്കുന്നതുകൊണ്ടാണ്‌ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടുവായ്‌പയെടുക്കാതെ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍വഴി അത്യന്താപേക്ഷിതമായ മൂലധനച്ചെലവുകള്‍ക്കായി വായ്‌പയെടുക്കുന്നത്‌. 14. റവന്യൂകമ്മി ഇല്ലാതാക്കുന്നതിഌള്ള കാലപരിധി നീട്ടുവാന്‍ ഉദ്ദേശിക്കുന്നില്ല. സര്‍, കാല്‍ നൂറ്റാിഌശേഷം അടുത്തവര്‍ഷം ഈ നിയമസഭയില്‍ ഒരു റവന്യൂ മിച്ച ബജറ്റ്‌ അവതരിപ്പിക്കാനാകുമെന്നാണ്‌ ഞാന്‍ പ്രതീക്ഷിക്കുന്നത്‌. പതിമൂന്നാം ധനകാര്യകമ്മീഷന്റെ തീര്‍പ്പ്‌ സംസ്ഥാനത്തിന്‌ കൂടുതല്‍ അഌകൂലമാകും എന്നാണ്‌ കരുതുന്നത്‌. ഇതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ലക്ഷ്യബോധത്തോടെ നടപ്പാക്കിയിരുന്നു. റവന്യൂകമ്മി ഇല്ലാതാക്കുന്നതിഌള്ള ഭാരത്തിന്റെ ഒരുഭാഗം കേന്ദസ്രര്‍ക്കാര്‍ വഹിച്ചേപറ്റൂ. സംസ്ഥാനത്തിഌള്ള കേന്ദസ്രഹായം വര്‍ധിപ്പിക്കണം. പന്ത്രാം ധനകാര്യകമ്മീഷന്‍ കേരളത്തോടുകാണിച്ച അനീതി തിരുത്തപ്പെട്ടാല്‍ കേരളത്തിന്റെ റവന്യൂകമ്മി സ്വാഭാവികമായിത്തന്നെ ഇല്ലാതാകും. ഈ അടിസ്ഥാനത്തില്‍ ധനഉത്തരവാദിത്ത നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഭേദഗതിചെയ്യും.

No comments:

Post a Comment