Monday, 25 April 2011

"സാര്‍ദ്രം" എന്‍ഡോള്‍ഫാന്‍ വിരുദ്ധ ക്യാമ്പയ്ന്‍





6 comments:

  1. എണ്‍പതിലധികം രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തെളിവായി കാസര്‍കോട്ടെ ദുരന്തം എടുത്തുകാണിക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു. ജില്ലയിലെ 11 പഞ്ചായത്തില്‍ ആയിരങ്ങളുടെ ജീവിതം ഇല്ലാതാക്കിയത് എന്‍ഡോസള്‍ഫാനാണെന്നതിന് തെളിവില്ലെ...ന്ന പ്രധാനമന്ത്രിയുടെ നിലപാട് വഞ്ചനയാണ്. കര്‍ണാടകയും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടത് കേന്ദ്രം ബോധപൂര്‍വം മറയ്ക്കുകയാണ്. രണ്ടു പതിറ്റാണ്ടിലധികം പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവ് തോട്ടത്തില്‍ തേയിലക്കൊതുകിനെ നശിപ്പിക്കാന്‍ കൃഷിവിദഗ്ധരുടെ ശുപാര്‍ശയില്‍ ഹെലികോപ്റ്റര്‍വഴി തളിച്ച എന്‍ഡോസള്‍ഫാന്‍ ജനങ്ങളുടെ ആരോഗ്യവും നാടിന്റെ പരിസ്ഥിതിയുമാണ് തകര്‍ത്തത്. തോട്ടമുള്ള 11 പഞ്ചായത്തിലെ ജനങ്ങളില്‍ സമാനരോഗങ്ങള്‍ പടര്‍ന്നുപിടിച്ചതിന് മറ്റു കാരണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഇവിടെ പഠനം നടത്തിയ വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലോകരാജ്യങ്ങള്‍ ഈ കീടനാശിനി നിരോധിച്ചത്. എന്നിട്ടും തെളിവില്ലെന്നു വാദിച്ച് നിരോധനത്തിന് എതിരുനില്‍ക്കുകയാണ് കേന്ദ്രം. ഇതിനുപിന്നില്‍ രഹസ്യ അജന്‍ഡ ഉണ്ടെന്ന് വ്യക്തം.

    ReplyDelete
  2. Latheef K, Abudhabi25 April 2011 at 09:05

    Stop killing Our Children......BAN Endosulfan

    ReplyDelete
  3. Ban Endosulfan........
    Today,anti endosulfan day........
    Dear friends,
    Fight against endosulfan.....
    Joined anti endosulfan campaign....

    ReplyDelete
  4. Ajay Kannampatta25 April 2011 at 09:09

    ഭകഷ്യ വസ്ത്തുക്കള്‍ തരാന്‍ മടിക്കുന്ന കേന്ദ്രം;എന്‍ഡോ സള്‍ഫാന്‍ വെച്ചു നീട്ടുമ്പോള്‍ ''ചായ ഇല്ല ! പകരം, ചാരായം തരാം'',എന്ന് പറയുന്നവരെ ഓര്‍മ്മപ്പെടുത്തുന്നു !

    ReplyDelete
  5. മനുഷ്യനെ മനുഷ്യനായി കാണാന്‍ സാധിക്കാത്ത ഭരണ കൂടത്തിന് നമ്മുടെ പാവം സഹോദരങ്ങളുടെ അവസ്ഥ മനസ്സിലാക്കാന്‍ കഴിയില്ല . പിറക്കാന്‍ പോകുന്ന കുഞ്ഞിനു അങ്കവൈകല്യം ഉണ്ടാകുമെന്ന ഭീതിയാല്‍ അവരെ ഭ്രൂണത്തില്‍ വച്ച് തന്നെ നശിപ്പിക്കുന്ന അമ്മമാര്‍ , ഇവരുടെ കണ്ണുകളില്‍ മനുഷ്യരല്ല . മാറാരോഗം പേറുന്ന മക്കളെയോര്‍ത്തു നീറി മരിക്കുന്ന മാതാപിതാക്കന്മാര്‍ ഇവര്‍ക്ക് കാഴ്ചയല്ല. ചികിത്സയ്ക്കായി കിടപ്പാടം വരെ വില്‍ക്കേണ്ടി വന്ന ഹതഭാഗ്യരായ നൂറു കണക്കിന് മനുഷ്യ ജന്മങ്ങള്‍ നമ്മുടെ മുന്‍പില്‍ നീറി നീറി മരിക്കുമ്പോള്‍ നമുക്ക് എങ്ങിനെ കണ്ണടച്ച് ഉറങ്ങനാവും ?
    ആ അമ്മമാരുടെ കണ്ണീര്‍ ചാലുകള്‍ നമുക്ക് തുടയ്ക്കാം .
    ആ മാതാപിതാക്കളുടെ വേദനയില്‍ നമുക്ക് പങ്കുചേരാം
    ആ ചലിക്കാത്ത നാവുകളുടെ ശബ്ദമായി നമുക്ക് അണിചേരാം
    ഉറക്കം നടിക്കുന്ന ഭരണ സംവിധാനങ്ങളെ ഉലയ്ക്കുന്ന കൊടുങ്കാറ്റായി നമുക്ക് രൂപം കൊള്ളാം
    വരാനിരിക്കുന്ന തലമുറയുടെ എങ്കിലും സ്വസ്ഥ ജീവിതത്തിനായി
    നമുക്കൊന്നായി ശബ്ദിക്കാം-- എന്‍ഡോ സള്‍ഫാന്‍ നിരോധിക്കൂ !!!!!!!!!!!!!!

    ReplyDelete
  6. Younus Valappil25 April 2011 at 09:13

    ഉത്തരവാദിത്ത്വം ഉള്ള ഒരു ഭരണകൂടവും ഒരു രാഷ്ട്രീയ പ്രസ്ഥാനവും ജനങ്ങളുടെ ജീവിതത്തെ ദുരന്തംത്തിലേക്ക് തള്ളിവിടുന്ന എന്‍ഡോസള്‍ഫാന്‍ പോലുള്ള ഒരു വിഷ കീടനാശിനി നിരോധിക്കണം എന്ന കാര്യത്തില്‍ രണ്ടു വട്ടം ആലോചിക്കില്ല. ജനങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിനുള്ള അന്തരീക്ഷം ബോധപൂര്‍വ്വം തകര്‍ക്കുന്ന ഒരു തീരുമാനത്തിനും ജനതയോട് ഉത്തരവാദിത്ത്വം ഉള്ള ഒരു ഭരണകൂടം കൂട്ട് നില്‍ക്കില്ല.

    എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്നത് ഒരു രാഷ്ട്രീയ വിഷയം അല്ല. ഇതിന്റെ ദുരന്തം പേറുന്നത് ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തില്‍ ഉള്ളവര്‍ അല്ല. ഇതൊരു സാമൂഹ്യ വിഷയം ആണ്. മനുഷ്യത്ത്വത്തിന്റെ പ്രശ്നം ആണ്. ഈ മനുഷ്യ ദുരന്തത്തിന്റെ ദീനരോദനത്തിനു നേരെ മുഖം തിരിച്ചു നിന്നാല്‍ പിന്നെ നാം മനുഷ്യര്‍ ആണെന്ന് അവകാശപ്പെടുന്നതില്‍ എന്തര്‍ത്ഥം?

    ഈ ദുരന്തം കണ്ടും കേട്ടും അറിയുന്ന ഓരോ ഇന്ത്യന്‍ പൌരനും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുവാന്‍ തയ്യാറല്ലാത്ത ഇന്ത്യന്‍ ഭരണാധികാരികളോട് ചോദിക്കേണ്ട ഒരു ചോദ്യം ഉണ്ട്.
    നിങ്ങളുടെ കൂറും കടപ്പാടും ഉത്തരവാദിത്വവും ആരോട് ? എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ദുരന്തം പേറുന്ന ജനങ്ങളോടോ, അതോ വിഷകീടനാശിനി വിറ്റ്‌ കൊള്ളലാഭം കൊയ്യുന്ന കുത്തകവര്ഗ്ഗത്തോടോ ?

    ReplyDelete