മൂന്നാം മുന്നണി അസാദ്ധ്യമോ?
മാധ്യമങ്ങളാകെ ഈ സംശയം ഉയർത്തുകയാണ്. രാജ്യമാകെ ചിതറികിടക്കുന്ന ചെറുകക്ഷികൾക്ക് അതിന് കഴിയില്ലെന്ന ധാരണ സൃഷ്ടിക്കാൻ ബോധപൂർവമോ അല്ലാത്തതോ ആയ ശ്രമം നടക്കയാണ്. ദേശീയ കക്ഷികളില്ലാത്ത മുന്നണി അസാദ്ധ്യം, അചിന്തനീയം എന്ന ധാരണ നൽകാനാണ് ശ്രമം. ഇതിന് വസ്തുതകളുമായി ബന്ധമുണ്ടോ?ഇല്ല എന്നാണുത്തരം
2004ൽ പതിനാലാം ലോകസഭാ തെരഞ്ഞെടുപ്പിൽ കക്ഷികൾ ഒറ്റക്കൊറ്റക്കാണ് മത്സരിച്ചത്. UPA മുന്നണിയുണ്ടായിരുന്നില്ല. കോൺഗ്രസ് ജയിച്ചത് 145 സീറ്റിൽ. പിന്നീടാണ് UPA ഉണ്ടാക്കിയത്. അതിലെ ഘടക കക്ഷികൾക്കുണ്ടായിരുന്നത് 218 സീറ്റ്. ഇടതുപക്ഷത്തിന് 61 സീറ്റ്; ആകെ സീറ്റിന്റെ 15 ശതമാനം. UPA മിനിമം പരിപാടി അംഗീകരിച്ചു. നേതൃത്വം മുഖ്യകക്ഷിക്ക്. അവർ പ്രധാനമന്ത്രിയെ തീരുമാനിച്ചു.
2009 ൽ NDA സഖ്യം 22 കക്ഷികളിൽ നിന്ന് 8 ആയി ചുരുങ്ങിയിരിക്കുന്നു. UPA ആകട്ടെ 12 ൽ നിന്നും 9 ആയി.
UPA ഘടക കക്ഷികൾ തമ്മിൽ മത്സരം ഒഴിവാക്കിയാൽ കോൺഗ്രസിനു മത്സരിക്കാൻ കഴിയുന്നത് പകുതിയിലും താഴെ സീറ്റിൽ. അതിന്റെ സാധ്യത തുലോം വിരളമെന്ന് ഇതിനകം വന്ന വാർത്തകൾ സൂചിപ്പിക്കുന്നു.
തെക്കു കേരളം മുതൽ വടക്ക്, വടക്കു-കിഴക്കുവരെ നിക്ഷ്പക്ഷ മനസ്സോടെ ഒന്നോടിച്ചു നോക്കിയാൽ കൂടുതൽ സീറ്റുകളുള്ള സംസ്ഥാനങ്ങളിലൊന്നും കോൺഗ്രസും ബി.ജെ.പി യും മുഖ്യശക്തിയാകാൻ സാധ്യതയില്ല. മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികൾക്കാണ് മുൻതൂക്കം. നവീൻ പട്നായിക്ക്, സംഗ്‌മ എന്നിവർ മാത്രമല്ല; ശരത് പവാർ പോലും മൂന്നാം മുന്നണിയുടെ സാധ്യത തള്ളിക്കളയുന്നില്ല. ഇപ്പോൾ ലല്ലു പ്രസാദും, രാം വിലസ് പസ്വാനും ആടിക്കളിക്കയാണ്.
14 വർഷം മുൻപ് ഏക കക്ഷി ഭരണത്തിന്റെ കാലം കഴിഞ്ഞെന്ന് പറഞ്ഞപ്പോഴും അധികംപേരും പരിഹസിക്കയാണുണ്ടായത്. ഇന്നത് യാഥാർത്ഥ്യമാണെന്ന് എല്ലാവരും അംഗീകരിക്കുന്നു.
B.J.P. യും കോൺഗ്രസും ഇല്ലാത്ത മുന്നണിയെന്നു കേൾക്കുമ്പോഴുള്ള അവിശ്വാസ്യത പഴയ മാനസികാവസ്ഥയുടെ തുടർച്ചയാണ്.
വ്യത്യസ്തമായ ഒരു മൂന്നാം മുന്നണി
ഒരു മിനിമം പരിപാടി
അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ
അതിനൊരു പ്രധാനമന്ത്രി
ഇതെല്ലാം സാധ്യമാണ്, അതു ഒരിന്ത്യൻ യാഥാർത്ഥ്യമാകാൻ പോകയാണ്.
കടപ്പാട്. വര്‍ക്കേഴ്സ് ഫോറം
No comments:
Post a Comment