പെണ്‍വാണിഭ കേസില്‍ ആരോപണ വിധേയനായ പി കെ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ മുഴുവന്‍ ശക്തിയും ഉപയോഗിക്കുന്ന ലീഗ് നേതൃത്വം, സംഘപരിവാര്‍ ഗൂഢാലോചനയില്‍ ജയിലിലായ നിരപരാധികളായ മുസ്ളിം യുവാക്കളെക്കുറിച്ച് മിണ്ടാത്തതെന്തെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട് ചോദിച്ചു. ടാഗോര്‍ ഹാളില്‍ കെഎസ്ടിഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
മലേഗാവ്, ഹൈദരാബാദ്, സംജോത എക്സ്പ്രസ് സ്ഫോടനങ്ങളുടെ പേരില്‍ നൂറുകണക്കിന് നിരപരാധികളായ മുസ്ളിം യുവാക്കളാണ് ജയിലിലടയ്ക്കപ്പെട്ടത്. സ്വാമി അസിമാനന്ദിന്റെ വെളിപ്പെടുത്തലിനു ശേഷവും ലീഗ് ഒരു വാക്കുപോലും മിണ്ടിയിട്ടില്ല. ഇടതുപക്ഷം മാത്രമാണ് ഇക്കാര്യത്തില്‍ ശബ്ദമുയര്‍ത്തിയത്. കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തുന്ന ജാഥ കേരളത്തിന് നാണക്കേടാണ്. യുഡിഎഫ് ഭരണത്തില്‍ മന്ത്രിപദവി അലങ്കരിച്ചയാള്‍ക്കെതിരെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതു മാത്രമല്ല, ഭരണസ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിച്ചതായാണ് വെളിപ്പെടുത്തല്‍. അതിന് ജുഡീഷ്യറിയെപ്പോലും ഉപയോഗിച്ചതായും ആരോപണമുയര്‍ന്നു. ഇത്തരം ഒരാളെയാണ് ഉമ്മന്‍ചാണ്ടിയും യുഡിഎഫും സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. ജാഥയിലൂടെ എന്തില്‍ നിന്നാണ് മോചനം ആഗ്രഹിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം.
വിലക്കയറ്റമാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്നം. പട്ടിണിയില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കാന്‍ ഡല്‍ഹിയിലേക്കാണ് ഉമ്മന്‍ചാണ്ടി യാത്ര നടത്തേണ്ടത്. ഭക്ഷ്യക്ഷാമം പരിഹരിച്ചു എന്നാണ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍, പ്രശ്നം കൂടുതല്‍ രൂക്ഷമാവുകയാണ്. കേരളത്തിന് കൂടുതല്‍ ഭക്ഷ്യധാന്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഡല്‍ഹിയില്‍ ധര്‍ണ നടത്തിയിട്ടും അനുവദിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. അഞ്ചു കോടി ടണ്ണിലേറെ ഭക്ഷ്യധാന്യം രാജ്യത്ത് കെട്ടിക്കിടക്കുകയാണ്. ഇവ വിതരണം ചെയ്യണമെന്ന് സുപ്രീംകോടതിയും ആവശ്യപ്പെട്ടു. എന്നിട്ടും കേന്ദ്രം കുത്തകകളെ സഹായിക്കുകയാണ്. ഇത്രയും അഴിമതി നിറഞ്ഞ കേന്ദ്ര ഭരണം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. സമൂഹത്തിന്റെ എല്ലാ മേഖലയിലും അഴിമതി ബാധിച്ചു എന്നു പറയുന്ന പ്രധാനമന്ത്രി അഴിമതിക്കാരായ കാബിനറ്റ് മന്ത്രിമാര്‍ക്കെതിരെ മിണ്ടുന്നില്ല. അഴിമതിയുടെ പ്രദര്‍ശനശാലയായി കാബിനറ്റ് മാറി. ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ രാജ്യത്തിന്റെ അന്തസ്സാണ് ഇല്ലാതായത്. ഇതിനെക്കുറിച്ചും ഉമ്മന്‍ചാണ്ടിയുടെ മോചനയാത്രക്കാര്‍ മറുപടി പറയണം- വൃന്ദാകാരാട്ട് ആവശ്യപ്പെട്ടു.

No comments:
Post a Comment