മുറ്റത്ത് പൂക്കളം തീര്‍ത്ത്, സദ്യയൊരുക്കി സമൃദ്ധിയുടെയും സന്തോഷത്തിന്‍റെയും ഓണം ആഘോഷിക്കുകയാണ് മലയാളികള്‍. കേരളത്തില്‍ മാത്രമല്ല, മലയാളികള്‍ എവിടെയുണ്ടോ അവിടമൊക്കെ ആഘോഷത്തിന്‍റെ ലഹരിയിലാണ്.
കേരളം ഭരിച്ചിരുന്ന മഹാബലി മഹാരാജാവിനെ വാമനാവതാരം പൂണ്ട മഹാവിഷ്ണു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയെന്നും വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ മഹാബലിക്ക് വിഷ്ണു വരം വല്‍കിയെന്നുമാണ് ഐതീഹ്യം. മഹാബലി നാടുകാണാനെത്തുന്ന ആ പുണ്യ ദിനമാണ് തിരുവോണം.
പൂക്കളിറുക്കാന്‍ പൂക്കൂടയുമായി കുട്ടികള്‍ നടക്കുന്നതും സ്ത്രീകള്‍ ഓണപ്പാട്ടു പാടി തിരുവാതിരകളി നടത്തുന്നതും തുമ്പി തുള്ളലുമൊക്കെ ഇന്ന് അപൂര്‍വമായി മാത്രം കാണുന്ന കാഴ്ചയാണ്. പൂക്കള്‍ക്ക് പകരം പ്ലാസ്റ്റിക് പൂക്കളവും ഹോട്ടല്‍ സദ്യയുമൊക്കെ മലയാളികള്‍ ശീലമാക്കി തുടങ്ങിയിരിക്കുന്നു.
പതിവിന് വിപരീതമായി ഈ വര്‍ഷം പച്ചക്കറികള്‍ക്കും അരിക്കും പൂക്കള്‍ക്കും തീ വിലയാണ്. സര്‍ക്കാരും സഹകരണ ഏജന്‍സികളും വിലക്കയറ്റം തടയാന്‍ ശ്രമം നടത്തിയെങ്കിലും കാര്യമായ പ്രതിഫലനം ഉണ്‌ടാക്കാനായിട്ടില്ല. എല്ലാവര്ക്കും ഒരിക്കല്‍ കൂടി സാര്‍ദ്രം സാംസ്കാരിക സംഘത്തിന്റെ ഒരായിരം ഓണാശംസകള്‍.
No comments:
Post a Comment